സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് കോടിയേരി; പ്രസ്താവന ദുരുദ്ദേശപരമെന്ന് കെ.പി.എ മജീദ്

webdesk
Saturday, October 6, 2018

സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മക്ക പള്ളിയിൽ സ്ത്രീ പ്രവേശനം നൽകന്നുണ്ട്. ഹജ്ജിന് സ്ത്രീകൾ പോകുന്നുമുണ്ട്. സമുദായത്തിന് അകത്തുനിന്നുതന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു.

അതേസമയം, കോടിയേരിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.[yop_poll id=2]