കൊവിഡ്: കുവൈത്തിൽ 1 മരണം കൂടി; ആകെ മരണം 24

Jaihind News Bureau
Wednesday, April 29, 2020

കുവൈത്ത് : കുവൈത്തിൽ കൊവിഡ് മൂലം 1 മരണം കൂടി സ്ഥിരീകരിച്ചു . 57 വയസുള്ള ഫിലിപൈന്‍ പൗരന്‍ ആണ് മരിച്ചത് . ഇതോടെ മരിച്ചരുടെ എണ്ണം 24 ആയി. ഇന്ന് 300 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 3740 ആയി.  ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ഇന്ത്യക്കാര്‍ ആണ് .
ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി. പുതിയതായി 213 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയി .  2327 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .