സർവകലാശാലയിലെ ചോദ്യപേപ്പർ അച്ചടിയിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടൽ

Jaihind News Bureau
Saturday, October 26, 2019

സർവകലാശാലയിലെ ചോദ്യപേപ്പർ അച്ചടിയിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടൽ. ചോദ്യപ്പർ അച്ചടിക്കുന്ന പ്രസ്സുകളെ ഇ-ടെൻഡർ വഴി കണ്ടെത്താനാണ് സർക്കാർ നീക്കം. സർവ്വകലാശാലയെ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. ഇ-ടെൻഡർ വിളിക്കുന്നതോടെ ചോദ്യപേപ്പർ എല്ലാ സർവ്വകലാശാലകളും ഒരേ പ്രസ്സിൽ അച്ചടിക്കണം. ഇത് ചോദ്യപേപ്പർ അച്ചടിയുടെ രഹസ്യസ്വഭാവത്തെ തകർക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാർ നീക്കത്തെ എതിർത്ത പരീക്ഷാ കൺട്രോളറെയും രജിസ്റ്റാർമാരെയും നിയമ ഭേദഗതിയിലൂടെ നീക്കുകയും ചെയ്തു. സർവകലാശാലയുടെ ഭരണകാര്യങ്ങളിൽ മന്ത്രി കെ.ടി ജലീൽ കൈകടത്തുന്നതിൽ സർവകലാശാല അധികൃതരുടെ ഇടയിലും പ്രതിഷേധം ശക്തമാണ്.