പെരിയ സംഭവത്തില്‍ നിശബ്ദരായിരിക്കുന്ന സാംസ്കാരിക നായകരെ വിമര്‍ശിച്ച് കെ എസ് യു

കാസർഗോഡ് ഇരട്ട കൊലപാതകത്തെ അപലപിക്കാത്ത സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് കെ എസ് യു. സംസ്കാരിക നായകർ സിപിഎം ഓഫീസുകളിൽ നാവ് പണയം വെച്ചിരിക്കുകയാണെന്നു കെ എസ് യു സംസ്ഥാന പ്രസിഡന്‍റ്‌ കെഎം അഭിജിത് ആരോപിച്ചു. കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ സഹോദരിമാരുടെ മുഴുവൻ പഠന ചിലവും കെ എസ് യു വഹിക്കുമെന്നും അഭിജിത് വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ സിപിഎം എതിരാളികളെ കൊന്നു തള്ളുകയാണ്. സർക്കാർ ഇതിനു പരിപൂർണ പിന്തുണ നൽകുന്നു. കേരളത്തിന്‍റെ ക്രസമാധാനം നിലനിർത്താൻ മുഖ്യമന്ത്രി നേതൃത്വം നൽകണം. അല്ലാത്തപക്ഷം കെ എസ് യുവിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തും. കാസർഗോഡ് കൊലചെയ്യപ്പെട്ട കൃപേഷിന്‍റേയും ശരത്തിന്‍റെയും സഹോദരിമാരുടെ മുഴുവൻ പഠന ചിലവും കെ എസ് യു ഏറ്റെടുക്കും. സാംസ്‌കാരിക നായകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ നടത്തുന്ന സെലെക്ടിവ് പ്രതികരണതോടെ പുച്ഛമാണ്. സാംസ്‌കാരിക നായകർ നാവു സിപിഎം പാർട്ടി ഓഫീസുകളിൽ പണയം വെച്ചിരിക്കുകയാണ് എന്നും അഭിജിറ്ജ് പറഞ്ഞു

അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ കവിത എഴുതിയവരെ ഇപ്പോൾ കാണാനില്ല. നിലപാടുകൾ ഇല്ലാത്ത ഇത്തരം സാംസ്‌കാരിക നായകരെഇനി കെ എസ് യുവിന്‍റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്നും അഭിജിത് വ്യക്തമാക്കി.

Comments (0)
Add Comment