വാളയാറിൽ നീതി തേടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യുവിന്‍റെ പ്രതിഷേധം; വാളയാറിൽ നിന്നും പാലക്കാടേക്ക് ഇന്ന് ലോംഗ് മാർച്ച്

Jaihind News Bureau
Thursday, November 7, 2019


വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വാളയാർ അട്ടപ്പള്ളത്ത് നിന്നു പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തേക്ക് ലോങ് മാർച്ച് നടത്തും. വാളയാർ കേസ് സിബിഐ അന്വേഷിക്കുക, സർക്കാറിന്‍റെ നിസംഗത അവസാനിപ്പിക്കുക, കേസന്വേഷണം അട്ടിമറിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് മാർച്ചിന് നേതൃത്വം നൽകും. സമാപന സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. രമ്യാ ഹരിദാസ് എംപി, ജില്ലയിലെ മറ്റു കോൺഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുക്കും.