വാളയാറില്‍ സി.ബി.ഐ അന്വേഷണത്തെ പിണറായി ഭയക്കുന്നതെന്തിന് ? ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ല : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Thursday, November 21, 2019

തിരുവനന്തപുരം : വാളയാറില്‍ സി.ബി.ഐ അന്വേഷണത്തെ പിണറായി സർക്കാർ ഭയപ്പെടുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസന്വേഷണത്തിലെ വീഴ്ചകള്‍ മനസിലാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പര്യാപ്തമല്ല. കേസില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് സി.ബി.ഐ അന്വേഷണമാണ്. അരിവാള്‍ പാർട്ടിക്കാര്‍ കേസില്‍ ഉള്‍പ്പെടുമോ എന്ന ഭയം കാരണമാണോ പിണറായി സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സർക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.