കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും ഇന്ന് മുതൽ പുനഃരാരംഭിക്കുമെന്ന് സിഎംഡി; ഭൂരിപക്ഷം ബസുകളും കട്ടപ്പുറത്തെന്ന് സോണല്‍ ഓഫീസർമാർ

Jaihind News Bureau
Friday, December 18, 2020

ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി സര്‍വീസുകളെല്ലാം ഇന്ന് തുടങ്ങാൻ കഴിയില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ബസുകള്‍ ഏറെയും കട്ടപ്പുറത്തായതുമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ആഴ്ചയോടെ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകൂ.
കെ എസ് ആർ ടി സി സർവീസുകൾ ഭാഗികമായി ഓടുന്നുണ്ടെങ്കിലും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല . നിയന്ത്രനങ്ങൾ ലഘൂകരിച്ചതോടെ എല്ലാ സർവീസുകളും തുടങ്ങാനാണ് തീരുമാനം . ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സര്‍വീസുകളെല്ലാം ഇന്ന് വീണ്ടും തുടങ്ങാനായിരുന്നു തീരുമാനം.

ബസുകള്‍ ഏറെയും കട്ടപ്പുറത്തായതും ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ദീർഘ ദൂര സർവീസ് നടത്തുന്ന ബസുകൾ അറ്റകുറ്റ പണികൾക്കായി കയറ്റിരിക്കുകയാണ് . കൊവിഡ് കാലത്തു ജീവനക്കാർ ഇല്ലാതിരുന്ന സാഹചര്യത്തിൽ പണികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ മുന്നൊരുക്കം ഇല്ലാതെ എല്ലാ സർവീസുകളും പുനരാംഭിക്കാനുള്ള തീരുമാനയത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഓഫ്‌സുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടഗിയതോടെ യാത്ര ക്ലേശം രൂക്ഷമാണ്. എന്തായാലും പടി പടിയായി മാത്രമേ ദീർഘ ദൂര സർവീസുകൾ പൂര്‍ണതോതിൽ പ്രവർത്തന സജ്ജമാക്കാൻ കഴിയുള്ളൂ എന്നാണ് സോണല്‍ മേധാവികളുടെ നിലപാട്.

എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു കെഎസ്ആർടിസി സിഎംഡി നേരത്തെ അറിയിച്ചിരുന്നത്. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂർണതോതിൽ സർവ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.