കെഎസ്ആര്‍ടിസിയിൽ വീണ്ടും ശമ്പളം മുടങ്ങി; ടിഡിഎഫിന്‍റെ അനിശ്ചിതകാല നിരാഹാര സമരം ഇന്നു മുതല്‍

Jaihind Webdesk
Friday, January 6, 2023

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ (KSRTC)  ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച്  ടിഡിഎഫിന്‍റെ (TDF)  അനിശ്ചിതകാല നിരാഹാര സമരം ഇന്നു തുടങ്ങും. 225 കോടി രൂപ ഡിസംബറിൽ കെഎസ്ആര്‍ടിസി യ്ക്കു വരുമാനമുണ്ടായിട്ടും 80 കോടി മാത്രം മുടക്കി നൽകേണ്ട ശമ്പളം നൽകാത്ത മാനേജ്മെന്‍റ്   നടപടിയിൽ  പ്രതിഷേധിച്ചാണ്  കെഎസ്ആർടിസി ചീഫ് ഓഫിസിനു മുന്നിൽ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നത്.

കഴിഞ്ഞ കുറേ കാലമായി കെഎസ്ആർടിസിയെ തകർത്തുകൊണ്ടിരിക്കുന്നത് മാനേജ്മെന്‍റും  സർക്കാരുമാണെന്നും
ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്‍റ് എം.വിൻസെന്‍റ്  എംഎൽഎ അറിയിച്ചു.