ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. അതേസമയം ഒക്ടോബർ മാസം ആദ്യവാരം പിന്നിട്ടിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല.
കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചത്. സർവീസുകൾ വ്യാപകമായി മുടങ്ങിയിട്ടും സ്ഥിരം നിയമനം നടത്താനാകില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ജീവനക്കാരുടെ സ്ഥിരം നിയമനത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോർപറേഷന്റെ സാമ്പത്തികസ്ഥിതി തകരുമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. സർവീസുകൾ വ്യാപകമായി മുടങ്ങുന്നതിൽ സാധാരണക്കാരായ ജനങ്ങളാണ് വലയുന്നത്.
192 കോടി രൂപ സെപ്റ്റംബർ മാസം വരുമാനം ലഭിച്ചിട്ടും കെ.എസ്.ആർ.ടി.സിയുടെ ഖജനാവ് ഇപ്പോൾ കാലിയാണ്. ശമ്പള വിതരണം മുടങ്ങിയതിൽ ജീവനക്കാർക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.