പത്തനംതിട്ടയില്‍ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

Jaihind Webdesk
Saturday, May 14, 2022

പത്തനംതിട്ട അടൂർ ഏനാത്ത് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ ഇരുപത്തൊന്ന് പേർക്ക് പരിക്കേറ്റു. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയിലാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിയതാവാം എന്നാണ് നിഗമനം.