‘ഇന്നത്തെ ക്യാപ്സൂള്‍, ഐഫോണുമായി  നിൽക്കുന്നത് സഖാവ് എ.പി രാജീവനല്ല’ ; സിപിഎമ്മിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന്‍

Jaihind News Bureau
Saturday, October 3, 2020

 

യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍റെ മുന്‍ പി.എയും അഡീ. പ്രോട്ടോക്കോള്‍ ഓഫീസറുമായ എ.പി രാജീവന്‍ ഐഫോണ്‍ കൈപ്പറ്റുന്ന ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിനുപിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ഫോട്ടോയിൽ ഐഫോണുമായി  നിൽക്കുന്നത് സഖാവ് എ.പി രാജീവനല്ലെന്നായിരിക്കും സിപിഎമ്മിന്‍റെ ഇന്നത്തെ ക്യാപ്സൂളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്നത്തെ ക്യാപ്സൂള്‍ (iPhone /Android compatible version)

1) ഈ ഫോട്ടോയിൽ iPhone പിടിച്ചുനിൽക്കുന്നത് സഖാവ് AP രാജീവൻ അല്ല
2) AP രാജീവൻ ഇപ്പോൾ കേരള സർക്കാരിന്റെ അണ്ടർ സെക്രട്ടറിയും അഡിഷണൽ പ്രോട്ടോകോൾ ഓഫീസറുമല്ല
3) ഇദ്ദേഹം 2001ൽ ശ്രീ കോടിയേരി ബാലകൃഷ്ണൻ എം എൽ എ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ PA അല്ലായിരുന്നു
4) ഇദ്ദേഹം 2006 ശ്രീ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയപ്പോൾ PA അല്ലായിരുന്നു
5) iPhone കൊടുത്തത് കൊണ്ടല്ല സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസ് കണ്ണടച്ചതും അതുവഴി ദുബായ് കൗൺസിലേറ്റിലേക്ക് പാർസലുകൾ നിർലോഭമായി കഴിഞ്ഞ മൂന്ന് വർഷമായി വന്നുകൊണ്ടിരുന്നത്.
6) സെക്രട്ടറിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിൽ മാത്രം തീപിടുത്തം ഉണ്ടായതിന് ഈ iPhone മായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല.