കെപിസിസിയുടെ റേഡിയോ ‘ജയ്ഹോ’ ജനങ്ങളിലേക്ക്; കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, August 15, 2022

തിരുവനന്തപുരം: കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ‘ജയ്‌ഹോ’ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കിക്കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലേക്കെത്തുന്നത്. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സര പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റേഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്‌ഹോയുടെ പ്രത്യേകതയാണ്.