സി.പി നായരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് അനുശോചിച്ചു

Jaihind Webdesk
Friday, October 1, 2021

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറി സി.പി നായരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. ഔദ്യോഗിക ജീവിതത്തില്‍ കാര്‍ക്കശ്യവും അച്ചടക്കവും പുലര്‍ത്തിയിരുന്ന അദ്ദേഹം മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്നു. നര്‍മ്മ സാഹിത്യ രംഗത്ത് തന്‍റേതായ വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹം കേരളം കണ്ട മികച്ച ചീഫ് സെക്രട്ടറിമാരില്‍ ഒരാളായിരുന്നുവെന്നും കെ സുധാകരന്‍ എംപി അനുസ്മരിച്ചു.

സിപി നായരുടെ ഭരണനൈപുണ്യവും സത്യസന്ധതയും അനുകരണീയമായ മാതൃകയാണ്. മികച്ച ഭരണകര്‍ത്താവായ സിപി നായരുടെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണ്. സിപി നായരുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ സുധാകരന്‍ എംപി പറഞ്ഞു.