പാർട്ടി ദേശീയ നേതൃത്വത്തെ തള്ളി കെ.പി. ഇസ്മായിൽ

പാർട്ടി ദേശീയ നേതൃത്വത്തെ തള്ളി ഐഎന്‍എല്‍ നേതാവ് കെ.പി. ഇസ്മായിൽ. ഭരണഘടനാ വിരുദ്ധമായി  തന്നെ  പുറത്താക്കിയ നടപടി അപ്രസക്തമെന്നും തള്ളിക്കളയുന്നതായും കെ.പി. ഇസ്മായിൽ മലപ്പുറത്ത് പറഞ്ഞു. ഇതോടെ ഐഎന്‍എല്ലിലെ ആഭ്യന്തര പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.

ഐഎന്‍എല്‍ ഭരണ ഘടന അനുസരിച്ച് അഖിലേന്ത്യാ കമ്മിറ്റി നിലവിലില്ല. ഇന്ത്യയിൽ കേരളത്തിൽ ഒഴിച്ച് ഒരു സംസ്ഥാനത്തും മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പാർട്ടി കമ്മിറ്റികളും നിലവിലില്ല. ഇപ്പോൾ ഉള്ളത് സ്വയം പ്രഖ്യാപിത ഭാരവാഹികളെന്നും ദേശീയ നേതൃത്വത്തെ തള്ളി കെ.പി. ഇസ്മായിൽ പറഞ്ഞു.

ജനറൽ സെക്രട്ടറി വിളിച്ച ഭാരവാഹി യോഗത്തിൽ 15 ൽ പങ്കെടുത്തത് 5 പേർ മാത്രമാണ്. സംസ്ഥാന പ്രസിഡണ്ടിനെ അവഗണിച്ചുള്ള കാസിം ഇരിക്കൂറിന്‍റെ ആസൂത്രിത ഗൂഡാലോചനയാണ് പാർട്ടിയിലെ പ്രതിസന്ധിക്ക് കാരണം.

പ്രവർത്തകരുടെ പിന്തുണയോടു കൂടി മുന്നോട്ടു പോകുമെന്നും തിരുത്തൽ ശക്തിയായി പ്രവർത്തനം തുടരുമെന്നും ഐഎന്‍എല്‍ സംസ്ഥാന കൗൺസിലർ കെ.പി. ഇസ്മായിൽ വ്യക്തമാക്കി.

INL
Comments (0)
Add Comment