പി. കെ ശശിക്കെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് കോടിയേരി

Jaihind Webdesk
Tuesday, September 4, 2018

പി. കെ ശശി എം.എൽ എക്കെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് സി. പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എൽ എക്കെതിരായ പരാതിയിൽ പാർട്ടി തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും മേൽനോട്ടവും ഒഴിവാക്കി സംസ്ഥാന നേതൃത്വം നേരിട്ട് പരാതി കൈകാര്യം ചെയ്യുന്നുവെന്നാണ് കോടിയേരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.പി. കെ. ശശിക്കെതിരായ നടപടി കേവലം പാർട്ടി തലത്തിൽ മാത്രം ഒതുങ്ങുമെന്നാണ് സൂചന.