അഴീക്കോട് മികച്ച വിജയം നേടുമെന്ന് കെ.എം ഷാജി ; തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി

Jaihind News Bureau
Saturday, March 13, 2021

 

കണ്ണൂർ : അഴീക്കോട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എം ഷാജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് അഴിക്കോട്ടെ യു.ഡി.എഫ് പ്രവർത്തകർ. സി.പി.എമ്മിലെ കെ.വി സുമേഷാണ് ഷാജിയുടെ എതിരാളി. അഴീക്കോട് മികച്ച വിജയം നേടുമെന്ന് കെ.എം ഷാജി.

അഴിക്കോട് ഹാട്രിക് വിജയം നേടുക എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് കെ.എം ഷാജിയെ വീണ്ടും രംഗത്ത് ഇറക്കിയിരിക്കുന്നത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ കെ.എം ഷാജി പ്രചാരണവും ആരംഭിച്ചു. ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പ്രവർത്തകർ കെ.എം ഷാജിയെ അഴീക്കോടേക്ക് ആനയിച്ചത്. അഴിക്കോട് മികച്ച വിജയം നേടുമെന്ന് കെ എം.ഷാജി പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി.