കെ.എം ഷാജി എംഎൽഎയ്ക്ക് വധഭീഷണി ; തെളിവായി ശബ്ദരേഖ ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Jaihind News Bureau
Monday, October 19, 2020

 

കോഴിക്കോട്  : കെ.എം ഷാജി എംഎൽഎയ്ക്ക് വധഭീഷണി. മുംബൈയിലെ ഗുണ്ടാസംഘത്തിന് 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പരാതി.   കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ്   ക്വട്ടേഷൻ നൽകിയത്. പ്രമുഖ പ്രാദേശിക നേതാവിന്‍റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വ്യക്തിയെകുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് കെ.എം ഷാജി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, സ്പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ ആരോപണത്തിന് ഇപ്പോൾ തയ്യാറാകുന്നില്ലെന്നും ഇത്തരം ഭീഷണികൾ കൊണ്ട് താൻ എടുത്തിരിക്കുന്ന നിലപാടുകളിൽ നിന്നും പുറകോട്ട് പോകാൻ തയ്യാറല്ലെന്നും കെ.എം ഷാജി എംഎൽഎ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.