‘ഞങ്ങള്‍ക്ക് എന്ത് നിതീയാണ് കിട്ടിയത്’; മുന്‍ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം

Jaihind Webdesk
Wednesday, May 29, 2019

കോട്ടയം: കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനനെതിരെ കെവിന്റെ കുടുംബം രംഗത്ത്. പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള നടപടി റദ്ദാക്കണമെന്ന് കെവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇന്ന് തിരുവനന്തപുരത്ത് നേരിട്ട് എത്തി പരാതി നല്‍കാനാണ് കെവിന്റെ കുടുംബാംഗങ്ങളുടെ തീരുമാനം.

എസ്.ഐ പിരിച്ചുവിട്ടെന്നാണ് നേരത്തെ സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് എന്ത് നിതീയാണ് കിട്ടിയത്. വൈകാതെ മറ്റുള്ളവരും ജോലിയില്‍ പ്രവേശിക്കില്ലേയെന്നും കെവിന്റെ പിതാവ് ചോദിച്ചു. ഇന്നലെയാണ് സസ്പെന്‍ഷനിലായ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.