കണ്ണൂരിൽ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ

Jaihind News Bureau
Thursday, February 27, 2020

കണ്ണൂരിൽ ഒന്നരവയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. ശരണ്യയുടെ കാമുകനായ വലിയന്നൂർ സ്വദേശി നിധിനാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ തയ്യിലിലെ ഒന്നര വയസ്സുകാരന്‍റെ കൊലപാതകത്തിൽ ശരണ്യയുടെ കാമുകനായ വലിയന്നൂർ സ്വദേശി നിധിനാണ് അറസ്റ്റിലായത്. പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്ത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശരണ്യയെയും, കാമുകനായ നിധിനെയും വിശദമായി പലതവണ ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കൊലപാതകത്തിന് ശരണ്യയുടെ കാമുകനായ നിധിന്‍റെ പ്രേരണ ഉണ്ടാകാമെന്ന് കുട്ടിയുടെ അച്ഛൻ പ്രണവ് പൊലീസിന് മൊഴി നൽകിയിരുന്നു.

കേസിൽ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വീണ്ടും നിതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയായിരുന്നു. നിധിൻ പലതവണ ശരണ്യയുടെ അടുത്ത് എടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ട തലേ ദിവസം നിധിൻ ശരണ്യയുടെ വീടിന് സമീപം എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിധിനെ കസ്റ്റഡിയിൽ എടുത്ത് ശരണ്യക്ക് ഒപ്പം ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശരണ്യയുടെ ഭർത്താവിന്‍റെ കൂട്ടുകാരനാണ് നിധിന്‍. നിധിനെതിരെ ശക്തമായ മൊഴിയാണ് ശരണ്യയുടെ ബന്ധുക്കൾ നല്‍കിയിരിക്കുന്നത്.   ഡിവൈഎഫ്‌ഐ യുടെ സജീവ പ്രവർത്തകനാണ് നിധിൻ. ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.  ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്‍റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു.