സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു നാളെ കാസർകോട് തിരിതെളിയും

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു നാളെ കാസർകോട് കാഞ്ഞങ്ങാട് തിരിതെളിയും. കലോത്സവത്തിന്‍റെ പ്രചരണാർത്ഥം വിവിധ കമ്മറ്റികൾ അവസാന വട്ട ഒരുക്കത്തിലാണ്.

കാഞ്ഞങ്ങാട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ പ്രധാന ഭാഗമായ ലൈറ്റ് ആന്‍റ് സൗണ്ടിന്‍റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകിട്ട് 5 മണിക്ക് ഐങ്ങോത്ത് പ്രധാന വേദിയിൽ നടക്കും. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം നൽകുന്നതിനായി അടുക്കളയിലെ പാൽകാച്ചൽ ചടങ്ങ് ഇന്ന് നടക്കും. മറ്റു ജില്ലകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികളെ സ്വീകരിക്കുന്നതക്കമുള്ള നിരവധി പരിപാടികളാണ് സംഘാടകർ അവസാന മണിക്കൂറിൽ ഒരുക്കിയിട്ടുള്ളത്

നാളെ വേദി ഒന്നിൽ മോഹിനിയാട്ടവും സംഘ നൃത്തവും നടക്കും രാവിടെ 9 മണിയോടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വാഗത ഗാനം അടക്കം ഒരുങ്ങി കഴിഞ്ഞു.

കലോത്സവ പ്രചരണത്തിന് പൂരക്കളിയോടെ കൊട്ടി കലാശം ഇന്ന് നടക്കും വൈകുന്നേരം 4.30ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അരങ്ങേറുന്ന പൂരക്കളിയിൽ കാസർകോടിന്‍റെ പൈതൃകവും, സംസ്‌കാരവും കലോത്സവവുമായി കോർത്തിണക്കിയ പാട്ട് പാടിയാണ് 60 കലാകാരൻമാർ ചേർന്നു പൂരക്കളിഅവതരിപ്പിക്കുന്നത്. ഓരോ കമ്മറ്റികളും അവസാന ഘട്ട മിനുക്കുപണികൾ നടത്തു കയാണ്

Kerala State School Kalolsavam
Comments (0)
Add Comment