ഷുഹൈബിന്റെ കൊലയാളികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് പിണറായി സര്‍ക്കാര്‍; സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ അഭിഭാഷകരെ കൊണ്ടുവന്നതിന് 34 ലക്ഷം

Jaihind News Bureau
Wednesday, November 6, 2019

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അനേഷണത്തെ എതിര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടു വരാന്‍ ചെലവഴിച്ചത് 34 ലക്ഷം രൂപ. ഈ സര്‍ക്കാര്‍ വന്ന ശേഷം അഭിഭാഷകര്‍ക്ക് നല്‍കിയ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. സര്‍ക്കാര്‍ നികുതി പണം ഉപയോഗിച്ച് പ്രതിഭാഗത്തിനൊപ്പം ചേര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ  എതിര്‍ക്കാനാണ് സര്‍ക്കാര്‍ 34 ലക്ഷം രൂപ ചെലവിട്ട് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. വിജയ് ഹന്‍സാരിയ, അമരേന്ദ്രര്‍ ശരണ്‍ എന്നി സീനിയര്‍ അഭിഭാഷകരെയാണ് കൊണ്ടുവന്നത്. ഇതില്‍ വിജയ് ഹന്‍സാരിയക്ക് 12 ലക്ഷം നല്‍കി.

അമരേന്ദ്രര്‍ ശരണിന് 22 ലക്ഷം രൂപ അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല’. ഇതു സംബന്ധിച്ച് സണ്ണി ജോസഫ് എം എല്‍ എ യുടെ ചോദ്യത്തിന് നിയമസഭയില്‍ നിയമമന്ത്രി എ കെ ബാലന്‍ നല്‍കിയ മറുപടിയില്‍ കേസ് നമ്പര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഏത് കേസാണെന്നോ വിശദാംശങ്ങളോ നല്‍കിയിട്ടില്ല. രേഖാമൂലം നല്‍കിയ മറുപടിയില്‍ ഷുഹൈബിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല. ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദ് നല്‍കിയ നരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം. അനുവദിച്ചു. 34 ലക്ഷം രൂപക്ക് അഭിഭാഷകരെ കൊണ്ടുവന്നാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ എതിര്‍ത്തത്. സമാനമായ രാഷ്ട്രീയ ‘കൊലപാതകങ്ങളില്‍ ഇജങ കാരായ പ്രതികളെ രക്ഷിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.