സംസ്ഥാന സര്‍ക്കാരിനെതിരെ കെ.സി.ബി.സിയുടെ ഇടയലേഖനം

Jaihind Webdesk
Sunday, March 3, 2019

ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കെ.സി.ബി.സി‍യുടെ ഇടയലേഖനം ഇന്ന് പള്ളികളില്‍ വായിക്കും. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് കരട് ബില്ലിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇടയലേഖനത്തില്‍.

നിയമം ഉണ്ടാക്കുന്നതിന് ന്യായീകരണമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. ബില്ലിന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണ്. ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്ത് നിലിവുള്ള നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണന്നും നിയമ ലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ടരെ സമീപിക്കാമെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്‌ററിറ്റിയൂഷന്‍സ് ബില്‍ -2019 എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നിയമ പരിഷ്‌ക്കരണത്തിനെതിരെ വലിയ വിമര്‍ശനങ്ങളണ് ഉയര്‍ന്നിരിക്കുന്നത്. ബില്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓരോ ജില്ലയിലും ഓരോ ചര്‍ ട്രൈബ്യൂണല്‍ രൂപീകരിക്കും. ഇത് ഭരണ കക്ഷികക് താത്പ്പര്യമുളഅളവരെ നിയമിക്കുന്നതിനും സഭാ വസ്തുക്കളുടെ കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടാനുള്ള സാധ്യത തുറക്കുമെന്നും ഇടയ ലേഖനം പറയുന്നു. നിയമ കമ്മീഷന്‍ ഈ ബില്ല് കൊണ്ടുവരുന്നതിന് കാരണമായി പറയുന്നത് അടിസ്ഥാന രബിതമായ കാര്യങ്ങളാണെന്നും, സഭാ സ്വത്തുക്കള്‍ കൈകാര്യമ ചെയ്യുന്ന രീതി ശരിയല്ലെന്ന ധാരണ പരത്താന്‍ ചില സഭാ വിരുദ്ധ ഗ്രൂപ്പുകളോട് ചേര്‍ന്ന് സര്‍ക്കാരും ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ഇടവകകളില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് അസ്വസ്ഥതക്ള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ വര്‍ഗസമര അജണ്ടയാണ് ബിലേലിലൂടെ വിഭാവനം ചെയ്യുന്നതെന്നും ഇടയ ലേഖനം പറയുന്നു. സഭയുടെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കനുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ചര്‍ച്ച് ബില്ലെന്നും കുറ്റപ്പെടുത്തുന്നു. ബില്ലിനെതിരെ ഇന്ന് എകെസിസിയുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കുമെന്നും എല്ലാ ഇടവകകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതിരൂപത അറിയിച്ചു.