അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയത് മികച്ച സേവനം: കെ. സി വേണുഗോപാല്‍

Jaihind News Bureau
Thursday, May 21, 2020

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. ഇക്കാര്യത്തില്‍ കേരളത്തിന് വലിയ സേവനമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ കെപിസിസി ആസ്ഥാനത്തെ സമഭാവന ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് കുറ്റകരമായ അലംഭാവമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. മുതലാളിത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയോടുകൂടിയ സമീപനത്തെ കെപിസിസി അഭിവാദ്യം ചെയ്യുന്നുവെന്നും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.