മെയ് 23 ന് ജനം പുതിയ സര്‍ക്കാരിനെ സ്വീകരിക്കും: കെ സി വേണുഗോപാല്‍

Jaihind Webdesk
Sunday, March 10, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജ്യത്തെ ഭിന്നിപ്പിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നും കെ സി വേണുഗോപാല്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചു. എല്ലാ മേഖലയിലും അസഹനീയമായ പ്രവര്‍ത്തനമായിരുന്നു മോദി സര്‍ക്കാര്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മെയ് 23 ന് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ കളവുപോയ, ലോക്പാല്‍ ബില്‍ കളവുപോയ സര്‍ക്കാരാണ് മോദിയുടെത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന് കള്ളം പറഞ്ഞ മോദി സര്‍ക്കാരിന്റെ മാനിഫെസ്റ്റോയും കളവുപോയിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചിട്ടും രാജ്യത്തെ കര്‍ഷകര്‍ക്ക് അച്ഛാദിന്‍ കൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ ജനങ്ങള്‍ മോദിയെ തുടച്ചുനീക്കുമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.