സംസ്ഥാനങ്ങളുടെ കാർഷിക മേഖലയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ പഠിക്കാതെ മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (RCEP) ഒപ്പ് വെയ്ക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര ഗവൺമെന്‍റിനെ പിൻതിരിപ്പിക്കാൻ സംസ്ഥാന ഗവൺമെന്‍റ് അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ കോൺഗ്രസ് പാർലിമെന്‍ററി പാർട്ടി ഉപനേതാവ് കെ സി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ വിലതകർച്ചമൂലം കേരളത്തിന്റെ കാർഷിക മേഖല തകർച്ചയെ നേരിടുകയാണ്. കരാർ ഒപ്പിടുന്നതോടെ പാൽ ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം എടുത്തുകളയുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.