കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. വിമത എം.എൽ എമാരെ ആയോഗ്യരാക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. ഇക്കാര്യം സ്പീക്കറോട് ശുപാർശ ചെയ്യും.18 എംഎൽഎമാർ ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തിന് എത്തിയിരുന്നില്ല.
ഇതിനിടെ വിമത എംഎൽഎമാർക്ക് കോൺഗ്രസ് അന്ത്യശാസനം നൽകി. രാജി പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിയസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. രാജി പിൻവലിച്ചില്ലെങ്കിൽ കൂറുമാറ്റ നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കും. ഇക്കാര്യം സ്പീക്കറോട് ശുപാർശ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പണത്തിന്റെ ശക്തിയിൽ ബിജെപി കർണാടക സർക്കാരിനെ നിരന്തരം അസ്ഥിരപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ പ്രതികരിച്ചു.