‘സിപിഎമ്മിനെ നിലനിര്‍ത്തുന്നത് നുണകള്‍, ഒരു വലിയ നുണ കോടതി പൊളിച്ചു; പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങൾ’

Jaihind Webdesk
Monday, January 24, 2022

 

വിഎസിനെതിരായ മാനനഷ്ടക്കേസില്‍ വിജയം നേടിയ ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സിപിഎമ്മിനെ നിലനിര്‍ത്തുന്നത് നുണകളാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അത്തരം ഒരു നുണ കൂടി കോടതി പൊളിച്ചു. നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ് കോടതി വിധിയെന്നും വ്യാജ ആരോപണങ്ങളിൽ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .

കെപിസിസി പ്രസിഡന്‍റെ കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“നുണ ഒരു ആയുധമാണ്‌ “
സി പി എമ്മിൻ്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്.
അത്തരത്തിൽ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവർത്തകൻ ഉമ്മൻ ചാണ്ടിയ്ക്കെതിരെ സോളാറിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസിൽ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദൻ അപഹാസ്യനായിരിക്കുന്നു.
ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളിൽ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങൾ.

 

https://www.facebook.com/photo/?fbid=473679220771613&set=a.465298328276369