റിമാന്‍ഡില്‍ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ കെ സുധാകരന്‍ സന്ദർശിച്ചു ; പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍

Jaihind Webdesk
Thursday, July 22, 2021

തിരുവനന്തപുരം : അട്ടക്കുളങ്ങര ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന നിലമേൽ പഞ്ചായത്ത് പ്രസിഡന്‍റിനെയും അംഗങ്ങളെയും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ സന്ദർശിച്ചു. പാർട്ടിയുടെ എല്ലാ പിന്തുണയും പ്രവർത്തകർക്ക്  വാഗ്ദാനം ചെയ്തു.
വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് വിനീത അടക്കം ഒൻപത് പേരാണ് റിമാന്‍ഡിൽ കഴിയുന്നത്. ഇതിൽ അഞ്ച് പേർ വനിതകളാണ്.

മണ്ഡലം പ്രസിഡന്‍റ് ബിനുവും റിമാന്‍ഡിലാണ്. നിലമേൽ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ വാക്‌സിൻ ക്രമേക്കേട് ചോദ്യം ചെയ്ത വനിതാ മെമ്പർമാരെ അധിഷേപിച്ച ഡോക്ടർക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഡോക്ടറെ കൈയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തത്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റുമാരായ പിറ്റി തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം  റിമാന്‍ഡിൽ കഴിയുന്നവരെ സന്ദർശിച്ചു.