ശിവൻകുട്ടി ആഭാസത്തരം മാത്രം കൈമുതലായുള്ള വിദ്യാഭ്യാസമന്ത്രി, അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടം ; ആഞ്ഞടിച്ച് കെ.സുധാകരന്‍

Jaihind Webdesk
Wednesday, August 4, 2021

തിരുവനന്തപുരം : ആഭാസത്തരം മാത്രം കൈമുതലായുള്ള വിദ്യാഭ്യാസമന്ത്രിയാണ് വി.ശിവൻകുട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ശിവന്‍കുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച സംസ്ഥാനതല ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ സ്പീക്കറുടെ കസേരയടക്കം തകർത്ത തറ ഗുണ്ടയാണ് വിദ്യാഭ്യാസമന്ത്രിയായത്. മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുകയാണ്. സംരക്ഷിക്കുന്ന സിപിഎമ്മിന് നാണവും മാനവുമില്ല. അന്തസില്ലാത്ത സിപി എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കൾ. സമരത്തിൻ്റെ അന്തസത്ത ഉൾക്കൊണ്ട് നേമത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.