‘കെ.വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു’; നടപടിക്ക് ശുപാർശ ചെയ്ത് ഹൈക്കമാന്‍ഡിന് കത്ത്

Jaihind Webdesk
Saturday, April 9, 2022

 

പാര്‍ട്ടി അച്ചടക്കം ലംഘിച്ച കെ.വി തോമസിനെതിരെ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. ഇക്കാര്യം ശുപാർശ ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. സിപിഎം സെമിനാറില്‍ പങ്കെടുത്തത് മുന്‍ധാരണ അനുസരിച്ചാണെന്നും കഴിഞ്ഞ ഒരു വർഷക്കാലമായി സിപിഎം നേതാക്കളുമായി കെ.വി തോമസ് ആശയവിനിമയം നടത്തുന്നതായും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി അച്ചടക്കവും മര്യാദയും ലംഘിച്ചു. പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹൈക്കമാന്‍ഡിനയച്ച കത്തില്‍ പറയുന്നു.