‘കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല, ജനഹിതത്തിനെതിരായ ഒന്നും അനുവദിക്കില്ല’: കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, January 10, 2022

കണ്ണൂർ : കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെ റെയില്‍ വേണമോ വേണ്ടയോ എന്നത് കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ജനഹിതം അറിഞ്ഞുള്ള വികസനപ്രവർത്തനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്ന് കെ സുധാകരന്‍ എംപി വ്യക്തമാക്കി.

ജനാധിപത്യരാജ്യത്ത് ജനഹിതമാണ് നടക്കേണ്ടത്. അധികാരത്തിന്‍റെ ധാർഷ്ട്യവുമായി പിണറായി മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ അതുപോലെ തന്നെ ദുഃഖിച്ച് മടങ്ങേണ്ടിവരുമെന്നും  കെ സുധാകരന്‍ എംപി വ്യക്തമാക്കി.