സജി ചെറിയാനെ പുറത്താക്കണം; സംരക്ഷിക്കാനാണ് സിപിഎം തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ പുറത്താക്കും: കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, July 6, 2022

ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സജി ചെറിയാന്‍റെ വിവരക്കേട് മാപ്പ് അർഹിക്കാത്തതാണ്. എംഎല്‍എ സ്ഥാനം രാജിവെക്കണം. സംരക്ഷിക്കാനാണ് സിപിഎം ശ്രമമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.

കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ MLA സ്ഥാനം രാജിവെക്കണം.ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണെന്ന സജി ചെറിയാന്‍ വിവരക്കേട് മാപ്പർഹിക്കുന്നില്ല. “ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും …….” എന്ന് പറഞ്ഞ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും അതിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ സകല ഭരണഘടനാ വിരുദ്ധർക്കും സൗജന്യമായി ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാൻ കെപിസിസി തയ്യാറാണ്.എത്രയും വേഗം സജി ചെറിയാനെ പുറത്താക്കാൻ CPM തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കും.