പോലീസ് യൂണിഫോം ദുരുപയോഗം ചെയ്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരൻ

Jaihind Webdesk
Monday, October 22, 2018

ശബരിമലയിൽ രഹന ഫാത്തിമക്ക് വേണ്ടി പോലീസ് യൂണിഫോം ദുരുപയോഗം ചെയ്ത പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരൻ എംഎല്‍എ. ഐ.ജി. ശ്രീജിത്തിനെതിരെ കോൺഗ്രസ്‌ കോടതിയെ സമീപിക്കും. പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തു. ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയത്തിന് പിന്നിൽ ഗൂഡലക്ഷ്യമാണ് ഉള്ളത്. ശബരിമലയിൽ വിശ്വാസികൾക്ക് മുന്നിൽ പിണറായി മുട്ടുകുത്തുമെന്നും കെ മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.