കേരളം ഭരിക്കുന്നതും മോദി തന്നെ, ഒറ്റവ്യത്യാസം മാത്രം ക്ലീന്‍ ഷേവ് ഉള്ള മോദി : കെ.മുരളീധരന്‍

Tuesday, March 5, 2019

നരേന്ദ്രമോദിയെപ്പോലെ തന്നെ  കേരളം ഭരിക്കുന്നതും ഒരു മോദി തന്നെയാണെന്ന്  കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍.  മോദിയ്ക്ക് കള്ളത്താടിയാണെങ്കില്‍ ഇവിടുത്തെ മോദിയ്ക്ക് ക്ലീന്‍ ഷേവ് എന്ന വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ മാധ്യമശില്പശാലയില്‍ സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.

മോദി കുര്‍ത്ത ധരിക്കുമ്പോള്‍ പിണറായി മുണ്ടുടുക്കുന്ന എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. എന്നാല്‍ നയത്തിലും പ്രവര്‍ത്തനത്തിലും രണ്ട് പേരും ഒരു പോലെയാണ്. മോദിയ്ക്കിപ്പോള്‍ പ്രോട്ടോക്കോളുമില്ല. അമേതിയില്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ പോയി സ്ഥലം എംപിയെ അപമാനിക്കുകയായിരുന്നു മോദി ചെയ്തത്.

തോക്കു ഫാക്ടറി ഉദ്ഘാടനം എന്ന് പറഞ്ഞ് നടത്തിയ പരിപാടി അല്‍പത്തം നിറഞ്ഞതായിപ്പോയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

https://youtu.be/kH4POGFsong

 

തെരഞ്ഞെടുപ്പടുത്തതോടെ ടിക്കിയിൽ കല്ലുമായി തറക്കല്ലിടലിന് ഇറങ്ങിയിരിക്കുകയാണ് പിണറായി വിജയൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് മത്സരിക്കാന്‍ ആളെ കിട്ടാതെ ഓടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.