കത്ത് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; പിണറായി ഭരണത്തില്‍ തള്ള് മാത്രമെന്ന് കെ മുരളീധരന്‍ എംപി

Jaihind Webdesk
Tuesday, November 29, 2022

 

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ എംപി. മേയറുടെ രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും യുഡിഎഫ് തയാറല്ലെന്നും പിണറായി ഭരണത്തിൽ നടക്കുന്നത്
തള്ള് മാത്രമെന്നും കെ മുരളീധരന്‍ എംപി പരിഹസിച്ചു.

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. ഇത്തരമൊരു പദ്ധതിയുടെ പേരില്‍ എന്തിനാണ് 56 കോടി രൂപ സർക്കാർ ചെലവഴിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കുറ്റിയടിച്ച ഭൂമിയിൽ ആളുകൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടേത് വാചകക്കസർത്ത് മാത്രമാണെന്നും കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി.