സ്വർണക്കടത്ത് കേസ്: മാധ്യമപ്രവർത്തകന് അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്; സ്വർണമടങ്ങിയ ബാഗേജ് പുറത്തിറക്കാൻ സഹായം നൽകിയോയെന്ന് അന്വേഷിക്കും

Jaihind News Bureau
Tuesday, August 25, 2020

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണകള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസി‌ൽ ഹാജരാകാനാണ് നോട്ടീസ്.

കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വർണം വന്ന ദിവസങ്ങളില്‍ നടത്തിയ നിരന്തരമായ ഫോണ്‍ വിളികളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ്. കസ്റ്റംസ് പിടിച്ച സ്വർണമടങ്ങിയ ബാഗേജ് പുറത്തിറക്കാൻ സഹായം നൽകിയോയെന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യൽ.

teevandi enkile ennodu para