‘നിങ്ങളുടെ സ്വപ്‌നങ്ങള്‍ ചിത്രങ്ങളായി പങ്കുവെയ്ക്കാം’; ഇന്ത്യ മുഴുവൻ ഫോട്ടോഗ്രഫി മത്സരവുമായി ജവഹര്‍ ബാല്‍ മഞ്ച്

Jaihind News Bureau
Thursday, May 7, 2020

രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ഇന്ത്യ മുഴുവൻ ഫോട്ടോഗ്രഫി മത്സരവുമായി ജവഹര്‍ ബാല്‍ മഞ്ച്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങൾ ഈ മത്സരത്തിന് ചരട് പിടിക്കുന്നു.

മത്സരാര്‍ത്ഥികള്‍ അവരവരുടെ ജീവിത സ്വപ്നങ്ങളുമായി സാമ്യമുള്ള ചിത്രങ്ങള്‍ പകർത്തി ചിത്രത്തെ സ്വപ്‌നവുമായി ബന്ധപ്പെടുത്തി 100 വാക്കുകളില്‍ കവിയാതെയുള്ള ലേഖനം എഴുതി ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ചിത്രങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം.  പ്രായദേദമന്യേ സ്വപ്നങ്ങൾ ഉള്ളവർക്കും ഫോട്ടോഗ്രഫിയിൽ അഭിരുചി ഉള്ളവർക്കും മത്സത്തില്‍ പങ്കെടുക്കാം മെയ് 15 ആണ് അവസാനതീയതി.

വിജയികളെ മെയ് 21ന് പ്രഖ്യാപിക്കും. ആദ്യ സ്ഥാനം നേടുന്ന വിജയിക്ക് 2500 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 1000, 500 രൂപ വിലമതിക്കുന്ന പുസ്തകങ്ങള്‍ സ്വന്തമാക്കാം.