സർക്കാർ സബ്സിഡി നല്‍കുന്നില്ല : ജനകീയ ഹോട്ടല്‍ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍

Jaihind Webdesk
Saturday, December 18, 2021

സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലിന്‍റെ പല യൂണിറ്റുകളും ഇന്ന് അടച്ചു പൂട്ടലിന്‍റെ വക്കിലാണ് . സർക്കാർ നൽകേണ്ട സബ്‌സിഡി ആറു മാസത്തിലേറെയായി ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി.
പിണറായി സർക്കാരിന്‍റെ ഭരണനേട്ടമായി ഉയർത്തിക്കാണിച്ച ജനകീയ ഹോട്ടൽ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ച ഈ സംരംഭകരുടെ ബുദ്ധിമുട്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. മേനി പറച്ചിലിന് വേണ്ടി മാത്രം സർക്കാർ, ജനകീയ ഹോട്ടൽ ഉയർത്തിപിടിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.

സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലിന്‍റെ പല യൂണിറ്റുകളും ഇന്ന് അടച്ചു പൂട്ടലിന്റെ വക്കിലാണ് . സർക്കാർ നൽകേണ്ട സബ്‌സിഡി ആറു മാസത്തിലേറെയായി ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി.
പിണറായി സർക്കാരിന്റെ ഭരണനേട്ടമായി ഉയർത്തിക്കാണിച്ച ജനകീയ ഹോട്ടൽ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ച ഈ സംരംഭകരുടെ ബുദ്ധിമുട്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. മേനി പറച്ചിലിന് വേണ്ടി മാത്രം സർക്കാർ, ജനകീയ ഹോട്ടൽ ഉയർത്തിപിടിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്

ജനകിയ ഹോട്ടലുകളെ കുറിച്ച് പറയാൻ സർക്കാരിന് നൂറു നാവാണ്. എന്നാൽ ദുരിതത്തിൽ കഴിയുന്ന ഒരു കൂട്ടം പാവപ്പെട്ട സംരംഭകരെ കുറിച്ച് സർക്കാർ ഒരക്ഷരം പോലും സംസാരിക്കാൻ തയ്യാറാവുന്നില്ല. ഒന്നാം പിണറായി സർക്കാരിന്‍റെ ഭരണനേട്ടമായി ഉയർത്തിക്കാണിച്ച ജനകീയ ഹോട്ടൽ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ചവർ ഇന്ന് ദുരിതത്തിലാണ്. ഹോട്ടൽ നടത്തിയതിന്റെ കടം മാത്രമാണ് ബാക്കി. കൊവിഡ് ദുരിതത്തിനിടെ ജനത്തിന് ആശ്വാസമായിരുന്നു 20 രൂപയ്ക്കുള്ള ഊണ്. പത്തുരൂപ വീതം സർക്കാർ കുടുംബശ്രീ വഴി ഇവർക്ക് സബ്‌സിഡി നൽകും എന്നായിരുന്നു വാഗ്ദാനം. എന്നാൽ കഴിഞ്ഞ ആറു മാസത്തോളമായി സബ്‌സിഡി തുക കിട്ടിയിട്ട്.

സബ്സിഡി മുടങ്ങിയതോടെ ജനകീയ ഹോട്ടലുകളിലെ സംരഭകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓരോ ദിവസത്തെയും നടത്തിപ്പ് തന്നെ ദുരിതത്തിലാണ്. ഹോട്ടലുകളിൽ ജോലിക്ക് നിൽക്കുന്നവർക്ക് പോലും കൂലി നൽകാൻ ഇവർക്ക് കഴിയുന്നില്ല. കുടുംബശ്രീ അധികൃതർക്കും കോർപറേഷൻ ഭാരവാഹികൾക്കും പല തവണയായി പരാതി നൽകിയെങ്കിലും ഫലം കാണുന്നില്ല. ഫണ്ട്‌ വന്നില്ല എന്നും, ഫണ്ട്‌ ഇല്ല എന്നുമുള്ള മറുപടിയാണ് ഇവർക്ക് ലഭിക്കുന്നത്.

ഉത്തരത്തിൽ സാമ്പത്തിക ബാധ്യത തുടർന്നാൽ എങ്ങനെ മുന്നോട്ടു പോകും എന്ന ചിന്തയാണ് ഇവരെ അലട്ടുന്നത്. ജനകീയ ഹോട്ടൽ തങ്ങളുടെ നേട്ടമായി ഉയർത്തി കാണിക്കുന്ന സർക്കാരോ, ഇടതു മുന്നണിയോ ഇവരുടെ ദുരിതം കാണുന്നില്ല.
കുടുംബശ്രീയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇവർ, തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭയത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ ഇത് തുറന്നുപറയുവാനും തയാറാകുന്നില്ല .