കാനത്തിന്‍റെ വിധേയത്വം പുത്രസ്നേഹത്താല്‍? മുഖ്യമന്ത്രിയുടെ വിരട്ടില്‍ ഒതുങ്ങി കാനം

Jaihind Webdesk
Friday, July 26, 2019

എൽദോ എബ്രാഹം എം.എൽ എയെ പോലീസ് ദീകരമായി മർദിച്ചിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ അനങ്ങാപ്പാറ നയം തുടരുന്നതിൽ പാർട്ടിയിൽ മാത്രമല്ല, പൊതുസമൂഹത്തിലും ചർച്ചാവിഷയമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാനത്തിന്‍റെ അയഞ്ഞ നിലപാടിന് പിന്നിൽ ബ്ലാക്ക്മെയിലിംഗ് ആണെന്നാണ് സൂചന. മകനെ രക്ഷിക്കാൻ കാനം മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങിയെന്നാണ് പാർട്ടിയില്‍ ഉയരുന്ന ആക്ഷേപം.

സി.പി. ഐ യുടെ മന്ത്രി തിലോത്തമൻ ഭരിക്കുന്ന പൊതുവിതരണ വകുപ്പ് നിയന്ത്രിക്കുന്നത് കാനത്തിന്‍റെ മകനാണെന്നാന്ന് ആക്ഷേപം. വിദേശത്ത് ആയിരുന്ന ഇയാൾ ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷമാണ് കേരളത്തിൽ മടങ്ങി എത്തിയത്. തുടർന്നാണ് സിവിൽ സപ്ലൈസ് വകുപ്പിലെ ഇടപാടുകളിൽ ഇടനിലക്കാരനായത്. സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ഉള്ള അരി, പയർ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുന്നതിൽ പ്രധാന ഇടനിലക്കാരൻ കാനത്തിന്‍റെ മകനാണെന്നാന്ന് ആരോപണം. അരി വില കുതിച്ച് ഉയർന്നപ്പാൾ ആന്ധ്രയിൽ നിന്നും അരി വാങ്ങാൻ തീരുമാനം അട്ടിമറിച്ചതും കാനത്തിന്‍റെ മകൻ ഉൾപ്പട്ടെ ലോബിയാണ്. കോടി കണക്കിന് രൂപയാണ് ഇടനിലക്കാർക്ക് സപ്ലൈകോ ഇടപാടിൽ കമ്മീഷനായി ലഭിക്കുന്നത്.

സംസ്ഥാനത്തിലെ വൻകിട ഭൂമാഫിയകളുമായും കാനത്തിന്‍റെ മകന് ബന്ധം ഉണ്ടന്ന് ആരോപണവും മുന്നണിക്കുള്ളിൽ ശക്തമാണ്. നിരവധി ഭൂമി ഇടപാടുകള്‍ക്ക് പിന്നിലും ഈ സംഘം ഉണ്ടായിരുന്നു. റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി അടുത്തിടെ വിവാദമായ സർക്കാർ ഭൂമി മറിച്ചുവിറ്റ ഇടപാടിന് പിന്നിലും കാനത്തിന്‍റെ മകനാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതിന്‍റെ തെളിവുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈവശം ഉണ്ടെന്നാണ് വിവരം. മകന് എതിരായ തെളിവുകൾ പുറത്തുവിടുമെന്ന് ആശങ്കയിലാണ് പാർട്ടി എംഎൽ.എ യ്ക്ക് എതിരെ പോലിസ് മർദനം ഉണ്ടായിട്ടും ശക്തമായി പ്രതികരിക്കാൻ കാനം തയാറാകാത്തത്. സമീപ കാലത്ത് പിണറായിക്ക് എതിരെ കാനത്തിന്‍റെ മൗനം മകന് വേണ്ടിയാണെന്നാണ് സൂചന. കാനത്തിന്‍റെ മകൻ നടത്തുന്ന ഇടപാടുകൾ ഭക്ഷ്യമന്ത്രിയുടെ കൈവശം ഉണ്ടെന്നാണ് വിവരം. നിലവിലെ അവസ്ഥയിൽ കാനം പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ജില്ലാ കമ്മിറ്റികൾ കാനം വിരുദ്ധ ചേരിയിലേക്ക് ചുവടുമാറുകയാണ്.

വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച കാനത്തിന്‍റെ മലക്കംമറിച്ചിലിന് എതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമാണ്. പാർട്ടി ജില്ലാ സെക്രട്ടറിയെയും പോലിസ് മർദനമേറ്റ എം.എൽ.എയെയും തള്ളിയ പാർട്ടി സെക്രട്ടറി, മകനെ രക്ഷിക്കാൻ പാർട്ടിയെ വിറ്റുവന്നാണ് സി പി.ഐയിലെ ദുരിഭാഗത്തിന്‍റെ നിലപാട്. ഒപ്പം നേതാക്കളുടെ മക്കള്‍ ഭരണത്തിന്‍റെ മറവിൽ കോടികൾ കൊയ്യുന്നു എന്ന ആരോപണം ഇടതു മുന്നണിക്കും തിരിച്ചടിയാണ്.