വോട്ടർ പട്ടികയിലെ ക്രമക്കേട് : അന്വേഷണത്തിന് കേന്ദ്ര സംഘവും

Jaihind News Bureau
Saturday, March 27, 2021

Voters-list-ECI

 

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പരാതിയിൽ അന്വേഷണത്തിന് കേന്ദ്ര സംഘവും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ ഉന്നത സംഘം അടിയന്തര യോഗവും ചേർന്നു. പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ ഉൾപ്പെടെയുള്ളവർ വിശദീകരിച്ചു. കേരളത്തിലെ ലക്ഷത്തോളം വരുന്ന വ്യാജ വോട്ടുകളെയും മറ്റ് ക്രമക്കേടുകളെയും അതീവ ഗൗരവത്തോടെയാണ കമ്മീഷൻ കാണുന്നതെന്ന് വ്യക്തം. പ്രതിപക്ഷം കോടതിയെ സമീപിച്ച സാഹചര്യത്തിൽ കൂടിയാണ് കമ്മീഷന്‍റെ ഇടപെടൽ.