ബാലഭാസ്‌കറിന്‍റെ അപകട മരണം : ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു

സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു . അപകടത്തിന് മുൻപ് ബാലഭാസകരും കുടുംബവും വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . ഇവർ ക്ഷേത്രത്തിൽ ചെലവഴിച്ച സമയം ആരൊക്കെ കൂടെയുണ്ടായിരുന്നു തുടങ്ങിയ വിശദാശംങ്ങൾ അറിയാനാണ് ക്രൈംബ്രാഞ്ച് സംഘമെത്തിയത്. ക്ഷേത്രം ജീവനക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു . ബാലഭാസ്കർ താമസിച്ച സ്വകാര്യ ഹോട്ടലിലും സംഘം തെളിവെടുപ്പ് നടത്തും. വൈകീട്ട് ബാലഭാസ്കറിന്‍റെ ഡ്രൈവർ അർജുന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും . ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും അർജ്ജുന്‍റെയും മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു.

2018 സെപ്റ്റംബര്‍ 25 നാണ് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ചു തന്നെ ഒന്നരവയസുകാരിയായ മകള്‍ തേജസ്വനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

balabhaskar
Comments (0)
Add Comment