മണ്ഡലത്തിലെ സ്കൂളുകളിലേക്ക് ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ നൽകി രമ്യ ഹരിദാസ് എം.പി

Jaihind News Bureau
Friday, July 10, 2020

ആലത്തൂർ പാർലമെന്‍റ് നിയോജകമണ്ഡലത്തിലെ സ്കൂളുകളിലേക്ക് ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ നൽകി ആലത്തൂർ എംപി രമ്യ ഹരിദാസ്. എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നാണ് മണ്ഡലത്തിലെ 262 സ്കൂളുകൾക്ക് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകിയത്.

ആലത്തൂർ പാർലമെന്‍റ് നിയോജകമണ്ഡലത്തിൽപെടുന്ന പാലക്കാട് ജില്ലയിലെ ആലത്തൂർ, തരൂർ, ചിറ്റൂർ, നെന്മാറ എന്നീ നാല് അസംബ്ലി മണ്ഡലങ്ങളിൽ പെടുന്ന എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കും ഓരോ നോൺ കോണ്ടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകുന്ന പദ്ധതി വിദ്യാഭ്യാസ ഉപഡയറക്‌ടർ കൃഷ്ണന് കൈമാറിക്കൊണ്ട് ആലത്തൂർ എംപി രമ്യ ഹരിദാസ് നിർവഹിച്ചു. പാലക്കാട് ജില്ലാ കളക്ടർ ബാലമുരളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ റീത്തയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

ആലത്തൂർ എംപി രമ്യ ഹരിദാസിന്‍റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 14,30,592 രൂപ ചെലവഴിച്ചാണ് നാല് അസംബ്ലി മണ്ഡലങ്ങളിൽപെടുന്ന 262 സ്കൂളുകൾക്കാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകിയത്.