ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യന്‍ സമൂഹം

JAIHIND TV DUBAI BUREAU
Wednesday, January 26, 2022

അബുദാബി : ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് , അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ പതാക ഉയര്‍ത്തി, ആഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. നിരവധി പേര്‍ സംബന്ധിച്ചു.

ദുബായ് : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് , ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന്, ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. എക്‌സ്‌പോയിലെ ഇന്ത്യാ പവലിയിനില്‍ ആഘോഷം സംഘടിപ്പിച്ചു.