വനിതാ ട്വന്‍റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക് നഷ്ടം; ന്യൂസിലൻഡിനോട് തോറ്റത് നാലു വിക്കറ്റിന്

Saturday, February 9, 2019

India-lost-NZ-women-T-20

വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ന്യൂസിലൻഡിനോട് നാലു വിക്കറ്റിന് തോറ്റു. ആദ്യമത്സരത്തിലും തോറ്റ ഇന്ത്യക്ക് ഇതോടെ പരമ്പര നഷ്ടമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറിന് 135 റൺ നേടി. നാലു വിക്കറ്റ് ശേഷിക്കെ ന്യൂസിലൻഡ് അവസാന പന്തിൽ ജയം കുറിച്ചു. ജെമിമ റോഡ്രിഗസിന്‍റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ സ്‌കോർ ഉയർത്തിയത്. 57 പന്തിൽനിന്ന് റോഡ്രിഗസ് 72 റൺ നേടി.

ആറ് ഫോറും ഒരു സിക്‌സും ഉൾപ്പെട്ടതാണ് ആ ഇന്നിങ്‌സ്. സ്മൃതി മന്ദാന 36 റണ്ണടിച്ചു. ബാറ്റിങ്ങിൽ മറ്റാരും രണ്ടക്കത്തിലെത്തിയില്ല.

India-lost-NZ-women-T-20

മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് ബെയ്റ്റ്സിന്റെ ബാറ്റിങ്ങിലൂടെ മുന്നേറി. ബെയ്റ്റ്‌സ് 62 റൺ നേടി. ബെയ്റ്റ്‌സ് പുറത്തായതോടെ വിക്കറ്റുകൾ തുടരെ വീണ് ന്യൂസിലൻഡ് കുഴപ്പത്തിലായി. പക്ഷെ ഫീൽഡിങ്ങിൽ ഇന്ത്യ വരുത്തിയ പിഴവുകൾ ന്യൂസിലൻഡിനെ തുണച്ചു. നാളെയാണ് അവസാന മത്സരം.