മോദി രാജ്യത്തെ കടത്തില്‍ മുക്കി; ബാധ്യതയില്‍ 50 ശതമാനം വര്‍ദ്ധനവ്: 82ലക്ഷം കോടി കടം

Saturday, January 19, 2019

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ നാലരവര്‍ഷത്തില്‍ ഇന്ത്യയുടെ കടബാധ്യതയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുകയറ്റം. 50 ശതമാനമാണ് കടബാധ്യത വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ കടബാധ്യത 82 ലക്ഷം കോടി രൂപയായി. സര്‍ക്കാരിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2018 സെപ്റ്റംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് 82,03,253 കോടി രൂപയാണ് ബാധ്യതയുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാധ്യത.2010-2011 സാമ്പത്തിക വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.