വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മറവിൽ അനധികൃത പാറ ഖനനം; അദാനിക്ക് സംസ്ഥാന സർക്കാരിന്‍റെ അനുമതി

Jaihind News Bureau
Saturday, September 7, 2019

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മറവിൽ അനധികൃതമായി പാറ ഖനനം നടത്താൻ അദാനിക്ക് സംസ്ഥാന സർക്കാരിന്‍റെ അനുമതി. ജനകീയ പ്രതിഷേധം വക വയ്ക്കാതെയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി അദാനി ഗ്രൂപ്പിന് ഖനനത്തിന് സർക്കാർ അനുമതി നൽകിയത്. തിരുവനന്തപുരം ജില്ലയിലെ കടവിള പൊങ്ങൻ വിള ആയിരവല്ലി കുന്നിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും.

തിരുവനന്തപുരം കടവിള പൊങ്ങൻ വിള ആയിരവല്ലി കുന്നിൽ സർക്കാർ അനുമതിയോട് കൂടി അദാനിയുടെ ഉടമസ്ഥയിലുള്ള ക്വാറി പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു . അഞ്ഞൂറോളം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിത്തികൊണ്ട് സർക്കാർ ക്വാറിക്ക് അനുമതി നൽകിയത് . നിലവിൽ ഈ ക്വാറിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നതായും ക്വാറിക്ക് ഹൈക്കോടതി സ്റ്റേ നൽകിയതായും പ്രദേശവാസികൾ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു .

നിലവിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി 19 ക്വാറികൾ പ്രവർത്തിപ്പിക്കാൻ അദാനി ഗ്രൂപ്പിന് സർക്കർ അനുമതി നൽകിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ പാറകളും മണലും ലഭ്യമാക്കുന്നതിനാണ് ഇത്രയധികം ക്വാറികൾക്ക് അനുമതി നൽകിയതെന്നാണ് സർക്കാരിന്‍റെ വിശദീകരണം . കടവിളയിൽ പാറ പൊട്ടിക്കൽ തുടങ്ങി. അദാനി ഗ്രൂപ്പ് നേരിട്ടാണ് ഇവിടെ ക്വാറി പ്രവർത്തിപ്പിക്കുന്നത്.

പ്രവർത്തനത്തിന് ആവശ്യമായ പാറകളിൽ കുടുതലും പ്രാദേശികമായി സംഘടിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്. ഇതിന് പുറമെ തമിഴ്നാട്ടിലെ തൂത്തുകുടിയിൽനിന്നും പാറകൾ എത്തിക്കും. അതേ സമയം പരിസ്ഥിതി ലോല മേഖലകൾ ക്വാറിക്കായി വിട്ട് നൽകുന്ന സർക്കാരിന്‍റെ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയരുന്നത് .

https://www.youtube.com/watch?v=iUw_6hQTTiQ