രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് 50 വര്‍ഷത്തെ ഭരണനേട്ടമാണ് ഇന്ത്യ കൈവരിച്ചതെന്ന് ഉമ്മന്‍ചാണ്ടി

അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് 50 വര്‍ഷത്തെ ഭരണനേട്ടമാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അസാധാരണമായ സാങ്കേതിക പരിജ്ഞാനുമുള്ള നേതാവായിരുന്നു അദ്ദേഹം. വികസനത്തില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ച രാജീവ് ഗാന്ധി ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കാന്‍ യത്‌നിച്ചു. പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. സമസ്ത മേഖലയിലും പുരോഗതി നേടണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.മുരളീധരന്‍ എം.പി, വൈസ് പ്രസിഡന്‍റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്,മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ.പി.അനില്‍കുമാര്‍, പലോട് രവി, മണക്കാട് സുരേഷ്, എം.എം.നസ്സീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് നിര്‍വഹിച്ചു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലത്തിലും രാജീവ് ഗാന്ധി അനുസ്മരണവും അശരണര്‍ക്ക് അന്നദാനവും സംഘടിപ്പിച്ചു.

Comments (0)
Add Comment