സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്കിൽ വർധന; യൂണിറ്റിന് 9 പൈസ കൂടും

Jaihind Webdesk
Wednesday, February 1, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്കിൽ വർധന. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. നാലുമാസത്തേക്ക് യൂണിറ്റിന് 9 പൈസയാണ് കൂടുക.
വൈദ്യുതി ബോര്‍ഡിന് പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ നിന്നുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെ ഇന്ധന സർചാർജ് ഈടാക്കും.

87.7 കോടി രൂപയാണ് പിരിച്ചെടുക്കുക.

അതേസമയം കഴിഞ്ഞ രണ്ടുവർഷവും സർച്ചാർജ് അപേക്ഷകളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവർഷം ജൂണിൽ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.