യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഴിവുകെട്ടതാണെന്ന് ബ്രിട്ടന്‍റെ യുഎസ് അംബാസഡർ കിം ദോറാക്. ബ്രിട്ടനിലേക്ക് അയച്ച രഹസ്യരേഖകളെ ഉദ്ധരിച്ച് മെയിൽ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ട്രംപിന്‍റെ ഭരണം പ്രവർത്തനരഹിതമാണെന്നും വസ്തുതകളിൽ ഊന്നിയുള്ളതല്ലെന്നും കിം ദോറാക് പറയുന്നു. നയതന്ത്രതലത്തിൽ പരാജയവും ബ്രിട്ടനിലേക്ക് അയച്ച രഹസ്യരേഖകളിൽ കിം ചൂണ്ടിക്കാട്ടുന്നു.
യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ വൈറ്റ്ഹൗസിലെ അനിശ്ചിതത്വവും അസ്ഥിരതയും യാഥാർഥ്യമാണ്. ഇവ വ്യാജവാർത്തകളാണെന്ന ട്രംപിന്‍റെ ആവർത്തനം പൊള്ളയാണെന്നും കിം ദോറാക് പറയുന്നു.
ഇറാൻ നയത്തിലെ ട്രംപിന്‍റെ നിലപാടുകൾ പരസ്പര ബന്ധമില്ലാത്തതാണ്. 150 ഇറാൻ സ്വദേശികൾ കൊല്ലപ്പെടുമെന്നതുകൊണ്ടാണ് അവർക്കെതിരായ മിസൈൽ ആക്രമണം അവസാനനിമിഷം റദ്ദാക്കിയതെന്ന ട്രംപിന്‍റെ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ലെന്നും കിം ചൂണ്ടിക്കാട്ടുന്നു.