സംസ്ഥാനത്ത് ആശുപത്രികൾ ഭാഗികമായി സ്തംഭിക്കും; ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കില്‍

രോഗികളെ വലച്ച് ഡോക്ടർമാരുടെ പണിമുടക്ക്. ഐ.എം.എ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ രാജ്യവാപകമായി പണിമുടക്കുന്നു. സംസ്ഥാനത്ത് പത്ത് മണിവരെ ഓ.പി കൾ പ്രവർത്തിക്കില്ല. സ്വകാര്യ ആശുപത്രികളിലും അത്യാഹിക വിഭാഗങ്ങളിൽ മാത്രം സേവനം ലഭ്യമാക്കുന്നത്.
ബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശവ്യാപകമായി പണിമുടക്കുന്നത്.  അതേസമയം അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ 6 മണി മുതൽ 24 മണിക്കൂർ പണിമുടക്കിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരം. സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണി മുതൽ ഇരുപത്തിനാല് മണിക്കൂർ ഒപി പ്രവർത്തിക്കില്ല. ഐ.സി.യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും.

സർക്കാർ ആശുപത്രികളിൽ രാവിലെ എട്ട് മണി മുതൽ 10 മണിവരെ ഒപി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മണി മുതൽ 11 മണി വരെ ഡോക്ടർമാർ പണിമുടക്കും. തിരുവനന്തപുരം ആർസിസിയിൽ സമരം ഉണ്ടാകില്ല. ദന്താശുപത്രികൾ പൂർണമായും പണിമുടക്കും. സർക്കാർ ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസും ഉണ്ടാകില്ല.

അതേസമയം വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ചർച്ച ക്യാമറയ്ക്ക് മുന്നിൽ വേണമെന്നും സ്ഥലം മുഖ്യമന്ത്രി മമതാ ബാനർജിക്ക് തീരുമാനിക്കാമെന്നുമാണ് സമരക്കാരുടെ നിലപാട്.

Doctor Strike
Comments (0)
Add Comment